എല്‍പി സ്കൂള്‍ റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം കണ്ടില്ലെന്ന് നടിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും. ഉദ്യോഗാര്‍ത്ഥികൾ സെക്രട്ടേറിയേറ്റിന് മുൻപില്‍ സമരം തുടങ്ങി 22 ദിവസം കഴിഞ്ഞിട്ടും ഇതുവരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. റാങ്ക്ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികൾ നിരാഹാരസമരം അടക്കം അനുഷ്ഠിച്ചിരുന്നു. സിനിമാപ്രവര്‍ത്തകര്‍ അടക്കം സമരത്തിനു പിന്തുണയുമായി എത്തിക്കഴിഞ്ഞു.
സര്‍ക്കാരിന്‍റെ കണ്‍മുന്നില്‍ എല്‍പിഎസിടി റാങ്ക്ലിസ്റ്റുകാര്‍ നടത്തുന്ന സമരം തുടങ്ങിയിട്ട് 23 ദിവസമായി. പൊതുവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഇരിക്കുന്ന സെക്രട്ടേറിയറ്റില്‍ വിദ്യാര്‍ത്ഥികൾ ദിവസേന പാസ് എടുത്തുപോയി നിരന്തരം ആവശ്യം അറിയിക്കുന്നുമുണ്ട്. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങൾ ഒന്നും ഇതുവരെയും പരിഗണിച്ചിട്ടു പോലുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികൾ പറഞ്ഞു.
2028 വരെ ലിസ്റ്റിന് കാലാവധിയുണ്ടെങ്കിലും അധ്യാപക നിയമനം ആയതുകൊണ്ട്തന്നെ ഇനി ഒരു അധ്യായന വര്‍ഷം മാത്രമേ ഉദ്യോഗാര്‍ത്ഥികൾക്ക് മുൻപിലുള്ളൂ. അതുകൊണ്ട് ലിസ്റ്റ് നീട്ടി നല്‍ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇവരുടെ ആവശ്യങ്ങളില്‍ ഒരു ചര്‍ച്ച നടത്താനും 22 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സമരത്തിന് ടോവിനോ തോമസ്, ചന്തു സലിംകുമാര്‍ തുടങ്ങി സിനിമാ പ്രവര്‍ത്തകര്‍ ഇതിനോടകംതന്നെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ചട്ടവിരുദ്ധ നിയമനങ്ങൾ നടത്തുന്ന മന്ത്രി സമരക്കാരുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here