ഐഷി ഘോഷിനെ വിടാതെ പിന്തുടർന്ന് ദില്ലി പൊലിസ്. രാത്രി ഏറെ വൈകിയും ഐഷിയെ അന്വേഷിച്ചു മഫ്തിയിൽ എത്തിയ ദില്ലി പൊലീസ് ഐഷിയുടെ താമസം എകെജി ഭവനിൽ ആണോ എന്നടക്കം സെക്യൂരിറ്റിയോട് അന്വേഷിച്ചു.
പ്രതികാര നടപടിയുടെ ഭാഗമായി ദില്ലി പാർട്ടി ആസ്ഥാനത്ത് കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിച്ചത് ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെ ഇടപെട്ട് ദില്ലി പൊലീസ് നീക്കം തടഞ്ഞു. യൂണിഫോം പോലും ഇല്ലാതെ സ്വകാര്യ വാഹനത്തിൽ ആയിരുന്നു ദില്ലി പൊലീസ് പാർട്ടി ആസ്ഥാനത്തേക്ക് എത്തിയത്.
also read; ഐഷി ഘോഷിനെതിരെ പ്രതികാര നടപടിയുമായി ദില്ലി പൊലീസ്; അറസ്റ്റ് ചെയ്യാൻ നീക്കം
സിജെപി പ്രതിഷേധത്തിന് മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നതിന് പിന്നാലെയാണ് എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിയും, സമരത്തിൻ്റെ പ്രധാനമുഖവുമായ ഐഷി ഘോഷിനെതിരായ മോദി സർക്കാരിൻ്റെ വേട്ടയാടൽ നടപടി. 2021ലെ കേസിൻ്റെ പേരും പറഞ്ഞു ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. സിപിഐഎം പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ എത്തിയിരുന്നു ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പാർട്ടി ആസ്ഥാനത്തില്ലാത്ത സാഹചര്യം നോക്കിയായിരുന്നു പൊലീസ് നീക്കം.. ഉടൻ തന്നെ അവിടേക്കെത്തിയ രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ് എംപി ദില്ലി പൊലീസ് നീക്കത്തെ ശക്തമായി ചോദ്യം ചെയ്തതോടെ പൊലീസ് പിന്മാറി. യൂണിഫോം ഇല്ലാതെ, സ്വകാര്യ വാഹനത്തിൽ ആയിരുന്നു ദില്ലി പൊലീസ് പാർട്ടി ആസ്ഥാനത്ത് എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here