അഭിഷേക് ശർമയെ ഇന്ത്യൻ ട്വൻ്റി 20 പ്ലേയിങ് ഇലവനിൽ നിലനിർത്തി സഞ്ജു സാംസനെ ഒഴിവക്കുന്നതിൽ രൂക്ഷ വിമർശനവുമായി ഇന്ത്യൻ താരം ഹനുമാ വിഹാരി. മോശം ഫോമിൽ തുടരുമ്പോഴും അഭിഷേകിനെ സംരക്ഷിച്ച് നിർത്തുന്നതിനെതിരെയാണ് തുറന്നടിച്ചത്. അതോടൊപ്പം തന്നെ വൈഭവ് സൂര്യവംശിക്ക് വഴിയൊരുക്കനായി സഞ്ജുവിനെ ഒഴിവാക്കുന്നുവെന്നും ഹനുമാ വിഹാരി പറയുന്നു.
ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും അഭിഷേകിന് ലഭിക്കുന്ന പരിഗണന സഞ്ജുവിനു കിട്ടിയിട്ടില്ലെന്നും വിഹാരി തുറന്നടിച്ചു. ലോകകപ്പിന് മുന്നെയുള്ള അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിനെ ഒഴിവക്കാനവുള്ള കാരണമായി പറയുന്നത്. ഈ ടൂർണമെന്റുകളിൽ അഭിഷേക് എത്ര റൺസാണു നേടിയത്. യുകെ പരമ്പരയിൽ ഒരു അർധ സെഞ്ചറിയൊഴികെ മറ്റു പ്രകടനങ്ങളില്ല. അവസാന എട്ടു മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി മാത്രമാണ് അഭിഷേകിനുള്ളത്.
എന്നാൽ സഞ്ജു സാംസൺ ആകെ കളിച്ചത് മൂന്ന് മത്സരങ്ങളായിരുന്നുവെന്നും അതിൽ മൂന്നിലും അദ്ദേഹം അർധ സെഞ്ച്വറി സ്വന്തമാക്കൻ സഞ്ജുവിന് കഴിഞ്ഞിരുന്നുവെന്നും ഹനുമാ വിഹാരി വ്യക്തമാക്കുന്നു. അഭിഷേകിന്റെ അഞ്ച് മത്സരങ്ങളിലെ ഉയർന്ന സ്കോർ 16 ആണ്. അതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. പക്ഷേ സഞ്ജുവിന്റേതായ ദിവസങ്ങളിൽ എത്ര സമ്മർദമുള്ള കളിയാണെങ്കിലും സഞ്ജു ജയിപ്പിച്ചിരിക്കും. എന്നാൽ ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ല. അഭിഷേകിന് ഒരുപാട് ഹൈപ്പ് ലഭിക്കുന്നുണ്ട്. സഞ്ജുവും അത്ര തന്നെ പ്രധാനപ്പെട്ട ആളാണെന്നും ഹനുമാ വിഹാരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here