മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് ഭാരതീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ചാണ് ഈ നേട്ടം.
ഓഗസ്റ്റ് 3 തിങ്കളാഴ്ച ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലെ ഭീം ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലിൽ നിന്ന് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങും. കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ സർക്കാരിൻ്റെ മികവുറ്റ പ്രവർത്തനമാണ് കേരളത്തിനെ ഇങ്ങനെയൊരു നേട്ടത്തിലേക്ക് എത്തിച്ചത്.
എല്ലാ തരത്തിലും തകർന്ന ആരോഗ്യ രംഗത്തെയുൾപ്പെടെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ച് കേരളത്തിന് മാതൃകയാക്കിയത് എൽ ഡി എഫ് സർക്കാരിൻ്റെ ഭരണ മികവായിരുന്നു. മരണാനന്തര അവയവദാന പ്രക്രിയ വിജയകരമാക്കാൻ പ്രയത്നിച്ച എല്ലാവരെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here