ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്ഡി നൽകാൻ‌ തീരുമാനമെടുത്ത് കേരള സർവകലാശാല

ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയന് പിഎച്ച്ഡി നൽകാൻ‌ തീരുമാനമെടുത്ത് കേരള സർവകലാശാലയുടെ തീരുമാനം. സർവകലാശാലയുടെ അക്കാദമിക് ആന്റ് റിസർച്ച് കമ്മിറ്റി ആണ് വിപിൻ വിജയന് നൽകുന്ന തീരുമാനം എടുത്തത്. അടുത്ത മാസം ചേരുന്ന സിൻഡിക്കേറ്റിൽ വച്ച് വിപിന്റെ പിഎച്ച്‍ഡിക്ക് അംഗീകരം നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ചട്ടങ്ങൾ പാലിച്ചാണ് വിപിന്റെ പ്രബന്ധമെന്ന സിൻഡിക്കേറ്റിന്റെ വിലയിരുത്തലിന് പിന്നാലെയാണ് പുതിയ തീരുമാനം.

ALSO READ: കെഎസ്ആർടിസി പ്രതിസന്ധി: ഗതാഗത മന്ത്രിയുടെ വാദം പൊളിഞ്ഞു, അനവധി ബസുകൾ കട്ടപ്പുറത്ത്

കഴിഞ്ഞ വർഷമാണ് ഏറെ ഞെട്ടൽ ഉളവാക്കിയ സംഭവം ഉണ്ടായത്. സർവകലാശാല ഡീൻ കൂടിയായ ഡോ. സി എൻ വിജയകുമാരി കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃത വിഭാഗം ഗവേഷണ വിദ്യാർത്ഥിയായ വിപിൻ വിജയനെ ജാതീയമായി അധിക്ഷേപിക്കുകയും വൈസ് ചാൻസലറിനെ സ്വാധീനിച്ച് പിഎച്ച്ഡി തടയുകയും ചെയ്തത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലഘട്ടം മുതൽ രാജ് ഭവനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ധ്യാപിക പക്ഷാഘാതം വന്ന വിദ്യാർഥി എന്ന പരിഗണന പോലും നൽകാതെ വിപിൻ വിജയന് പിഎച്ച്ഡി നൽകണമെന്ന ഓപ്പൺ ഡിസ്കഷൻ നടത്തിയ സമിതിയുടെ റിപ്പോർട്ട് പോലും എതിർത്ത് വിപിനെതിരെ രംഗത്തെത്തിയിരുന്നു.





Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News