പയ്യന്നൂർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ടി ഐ മധുസൂദനൻ

kerala police

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയാണ് വി കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും താൻ കള്ളനാണെന്ന് പ്രചരിപ്പിച്ചു വെന്നും ഹർജിയിലുണ്ട്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ് അഴിമതി നടന്നതിനാൽ ഫലം റദ്ദാക്കണമെന്നാണ്  ആവശ്യം.

ALSO READ: ‘കോൺഫ്രൻസിന് അനുവദിച്ച പണം തിരികെ പിടിക്കും’; എംജി സർവകലാശാല യൂണിയൻ പരിപാടിയുടെ പോസ്റ്ററിലെ ‘പാറ്റ’യെ മാറ്റാൻ മാറ്റാൻ ഭീഷണിയുമായി വിസി

സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ വ്യാജപ്രചരണം നടത്തിയാണ് വി കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയതായി പ്രചരിപ്പിച്ചു . ഇതിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ഹാജരാക്കിയില്ല. നിരപരാധിയായ താൻ കള്ളനാണെന്ന് പ്രചരിപ്പിച്ചു. കുഞ്ഞുകൃഷ്ണൻ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനത്തിൽ തന്നെ കള്ളൻ എന്നാണ് വിശേഷിപ്പിച്ചത് എന്നാൽ എന്ന്, എവിടുന്ന്, എത്ര രൂപ കട്ടു എന്ന് പറയാൻ എതിർ സ്ഥാനാർത്ഥിക്ക് കഴിയുന്നില്ല. പ്രചരണഘട്ടത്തിൽ ഉടനീളം നിരപരാധിയായ തന്നെ കള്ളനായി ചിത്രീകരിച്ചാണ് പ്രചരണം നടത്തിയത്. ഇത് ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണ്. ഈ സാഹചര്യത്തിൽ പയ്യന്നൂരിലെ വി കുഞ്ഞുകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഹർജി നിലനിൽക്കുമോ എന്നതിൽ ഹൈക്കോടതി അടുത്താഴ്ച പരിശോധിക്കും. തുടർന്നാണ് തെളിവെടുപ്പും വാദവും ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News