വി ഡി സതീശൻ ആർഎസ്എസ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു, സതീശൻ്റെ നുണകൾ യുഡിഎഫ് എംപിമാർ തന്നെ പൊളിച്ചെന്ന് ആദർശ് എം സജി

PM SHRI Scheme

പിഎം ശ്രീയിൽ യുഡിഎഫിന്റെ കള്ളം പൊളിഞ്ഞതോടെ രൂക്ഷ വിമർശനവുമായി എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം സജി. കേരളം ഭരിക്കുന്നത് ബിജെപി ആണെന്ന് അധികാരത്തില്‍ വന്നത് മുതല്‍ വി ഡി സതീശന്‍ തെളിയിക്കുകയാണെന്ന് ആദർശ് പറ‍ഞ്ഞു. പിഎം ശ്രീ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നും യുഡിഎഫിന്റെ നുണകളുടെ ചീട്ടുകൊട്ടാരം തകരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

പി എം ശ്രീ സ്കൂളുകളുടെ ലിസ്റ്റ് നൽകും എന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. വി ഡി സതീശൻ്റെ നുണകൾ യുഡിഎഫ് എംപിമാർ തന്നെ പൊളിച്ചു.‌‌ പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന് പാർലമെൻ്റിൽ തന്നെ പറഞ്ഞു. യുഡിഎഫ് രാജഭക്തിയോട് കൂടിയാണ് മുന്നോട്ട് പോകുന്നത്.

ALSO READ: പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ കെ എം ഷാജി ഇന്ന് അതിന് പരവതാനി വിരിക്കുന്നു, ലീഗിന്റെ രാഷ്ട്രീയം തകർന്നു: വി എൻ വാസവൻ

അറബിക്കടലിൽ എൽഡിഎഫ് സർക്കാർ എറിഞ്ഞ പദ്ധതി കെഎം ഷാജി മുങ്ങാംകുഴി ഇട്ട് തപ്പിയെടുത്ത് സതീശൻ്റെ കയ്യിൽ എത്തിച്ച് നൽകി. കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ കേരള ജനത പ്രതിരോധിക്കുമെന്നും ആദർശ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്നും മറ്റു ഫണ്ടുകളൊന്നും നഷ്ടപ്പെടില്ലെന്നും പാർലമെന്റിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയിരുന്നു. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ പഴിചാരി പി എം ശ്രീയുമായി മുമ്പോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തന്ത്രമാണ് പൊളിഞ്ഞത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News