കാസർഗോഡ് ജില്ലയിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം പ്രതിഷേധവുമായി സിപിഐഎം. സിപിഐഎം പാണത്തൂർ ലോക്കൽ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയായിരുന്നു. സിപിഐഎം പനത്തടി ഏരിയ സെക്രട്ടറി പി ജി മോഹനൻ ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടുയായിരുന്നു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ലെന്നാണ് നോട്ടീസ് പതിക്കുകയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ചുമതലയുള്ള ആദിൽ മാത്യു ജേക്കബാണ് ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ലെന്ന നോട്ടീസ് പതിപ്പിച്ചത്. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചത്.
Alao Read; ടി ജി മോഹൻദാസിനെതിരെയുള്ള കേസ്; അറസ്റ്റ് ചെയ്യുന്ന കാര്യം താനല്ല തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല
മുന്നറിയിപ്പ് ഇല്ലാതെയുള്ള അധികൃതരുടെ നടപടിയിൽ സാധാരണക്കാരാണ് കൂടുതലും ദുരിതത്തിലാകുന്നത്. ഇതോടെ പാണത്തൂരിലെ ജനങ്ങൾക്ക് ചികിത്സ നേടാനായി ദൂരെയുള്ള ആശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയാണ്.
English Summery ; The CPI(M) has staged a protest over the closure of the Panathur Family Health Centre in Kasaragod district. The protest was organised by the CPI(M) Panathur Local Committee, which held a march to the health centre. CPI(M) Panathady Area Secretary P. G. Mohanan inaugurated the protest
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here