തൃശൂര്‍ ഇരിഞ്ഞാലക്കുട ഐടിയു ബാങ്കിലz കോണ്‍ഗ്രസ് തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് നിക്ഷപകര്‍. 36 വര്‍ഷം ബാങ്ക് ചെയര്‍മാനായിരുന്ന കെപിസിസി സെക്രട്ടറി എം പി ജാക്‌സണും കൂട്ടാളികളും പദ്ധതിയിട്ട് കോടികള്‍ തട്ടിയെന്ന് നിക്ഷേപകര്‍ പരാതിപ്പെട്ടു. 23 വായ്പകളില്‍ നിന്ന് 124 കോടിയാണ് കിട്ടാക്കടമായി കിടക്കുന്നത്. അത്തം മുതല്‍ ബാങ്കിനു മുന്നിൽ നിരാഹാര സമരം ആരംഭിക്കാനാണ് നിക്ഷേപകരുടെ നീക്കം.
സഹകരണ വകുപ്പിന്റെ നിയമങ്ങള്‍ അടക്കം കാറ്റില്‍പ്പറത്തിയാണ് ബാങ്കില്‍ കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടന്നത്. പലര്‍ക്കും തോന്നും പോലെ വായ്പകള്‍ നല്‍കി. ഒരു കുടുംബത്തിലേ തന്നെ രണ്ട് പേരില്‍ നിന്നായി ലഭിക്കാനുള്ളത് 17 കോടി രൂപയാണ്. പലര്‍ക്കും നിയമപരമായി അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക വായ്പ നല്‍കി. വായ്പാ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കാന്‍ കോര്‍ ബാങ്കിങ് സിസ്റ്റം അട്ടിമറിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടത്തി. വര്‍ഷങ്ങളോളം ജോലി ചെയ്തു സ്വരുക്കൂട്ടിയ പണമാണ് പലര്‍ക്കും നഷ്ടമായത്.
ALSO READ: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വധക്കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ കൈകളിൽ രക്തം കണ്ടതായി സാക്ഷി മൊഴി
മക്കളുടെ വിവാഹം, വിദ്യാഭ്യാസം, മാതാപിതാക്കളുടെ ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാറ്റിവച്ച നീക്കിയിരിപ്പാണ് കോണ്‍ഗ്രസ് കട്ടുമുടിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. ബാങ്കില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും എം പി ജാക്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടു. അതേസമയം സമരം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. ഓണ ദിനത്തില്‍ ബാങ്കിന് മുന്നില്‍ പട്ടിണി സമരം കിടക്കുമെന്ന് നിക്ഷേപകര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here