ഒറ്റക്കുതിപ്പിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിനിൽക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. വിപണിനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 1,19,600 രൂപയിൽ എത്തിയിരുന്ന വിപണിവില ഇന്ന് അതേ നിരക്കിൽ തന്നെ തുടരുകയാണ്.
ഓഗസ്റ്റ് 21ന് 118480 രൂപയുണ്ടായിരുന്ന സ്വർണവിലയാണ് ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 1,19,600 എത്തിനിൽക്കുന്നത്. 14,950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇക്കഴിഞ്ഞ രണ്ടും ദിവസങ്ങളിലും രേഖപ്പെടുത്തിയത്.
also read;
ഓണക്കാലമായതോടെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാവാം. അതിനു മുകളിൽ ഒരു ഇടിത്തീ പോലെയാണ് ഇപ്പോൾ നടക്കുന്ന ഈ വർധനവ്. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ കാരണം. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ വലിയ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here