അമൃതാനന്ദമയി സന്ദർശനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ തള്ളിപ്പറഞ്ഞ് കെഎം ഷാജി. തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെഎം ഷാജി പറഞ്ഞു. തന്റെ അഭിപ്രായം അവിടെയുണ്ട്. അതിൽ മാറ്റമില്ല. മുന്നണിയിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടാകുമെന്ന് കെഎം ഷാജി പറഞ്ഞു.
വിയോജിപ്പ് അറിയിക്കേണ്ട സാഹചര്യങ്ങളിൽ അറിയിക്കുമെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദർശിച്ചതോടെ ‘അമൃതാനന്ദമയി എന്ന ആൾ ദൈവത്തെ ഒരു മന്ത്രി കെട്ടിപ്പിടിക്കാൻ പാടില്ല’ എന്ന കെഎം ഷാജിയുടെ മുൻ പ്രസ്താവന ചർച്ചയായിരുന്നു. ഇതോടെ ആണ് വിഷയത്തിൽ കെഎം ഷാജി പ്രതികരിച്ചത്.
മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യമന്ത്രിയെ ആശ്രമകവാടത്തില്‍ മുതിര്‍ന്ന സ്വാമിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച. ഏതാണ്ട് ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here