കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്.
ഭൂമി സംബന്ധമായ ഇടപാടിനായാണ് ജോസഫ് ആന്റണി കൈക്കൂലി ആവശ്യപ്പെട്ടത്. 10 ലക്ഷം രൂപയാണ് ഇയാൾ ചോദിച്ചത്. ഇളമക്കര സ്വദേശിയുടെ ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ടാണ് തഹസിൽദാർ പണം ആവശ്യപ്പെട്ടത്. പിന്നാലെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു.
എറണാകുളം വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജോസഫ് ആന്റണിയുടെ സഹായികളായ ഷിബിൻ, രാജേഷ് കണ്ണൻ എന്നീ രണ്ട് ഏജന്റുമാരെയും എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടി.
Kochi Kanayannur Land Revenue Tahsildar Joseph Antony was arrested by Ernakulam Vigilance while allegedly accepting a ₹10 lakh bribe related to a land transaction. Two of his agents were also arrested.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here