കൂടത്തായിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട് ജില്ലയിലെ കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് ആണ് മരിച്ചത്. സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. വീണ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപം വെച്ച് നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Also Read; കാസർഗോഡ് എംഡിഎംഎയുമായി മൂന്ന് പെരുമ്പാവൂർ സ്വദേശികൾ പിടിയിൽ

കുംടുബവുമായി ബാംഗ്ലൂരിൽ താമസിച്ചു വരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

EnglISH Summery; A youth drowned while bathing in a stream at Kattumunda in Koodathayi, Kozhikode. The deceased has been identified as Joby Joseph, a native of Kavalathingal, Anappara. Joby was bathing with his sister’s son in the stream near his house when he was swept away by the current.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News