കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. നിലവിൽ ജില്ലയിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാണിമേലിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.
വാണിമേൽ പഞ്ചായത്തിലെ തോണിക്കയം, തിരിഗക്കയം തുടങ്ങി ആളുകൾ സാധാരണ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്നത്തെ ദിവസം ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാവൂർ റോഡ് കോട്ടുളിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളക്കെട്ടുണ്ട്. ഈങ്ങാപ്പുഴ പയോണ ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
ALSO READ: മഴക്കെടുതി; ഇടുക്കിയിൽ മരണം രണ്ടായി
മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കനത്ത മഴയിൽ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. വീട് ഭീഷണിയിലായതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മലബാർ റിവർ ഫെസ്റ്റിവലിലെ ഇന്നത്തെ മത്സരങ്ങൾ മാറ്റിവെച്ചു
മലബാർ റിവർ ഫെസ്റ്റിവലിലെ ഇന്നത്തെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന മുഴുവൻ മത്സരങ്ങളും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here