തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എൽഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ച് നാളെ : ടി പി രാമകൃഷ്ണൻ

LDF

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്‌ പുതുക്കിയ ബജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ്‌ മാർച്ച്‌ നാളെ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

Also read: എല്ലാത്തിനും ഒരിക്കൽ മറുപടി പറയണം സർ; വിദ്യാർത്ഥി പ്രതിഷേധത്തെ വേട്ടിയാടിയതിന് സുപ്രീം കോടതി നോട്ടീസയച്ച സംസ്ഥാനങ്ങളിൽ കേരളവും

കഴിഞ്ഞ 30 വർഷമായി ഗവൺമെന്റിന്റെ ബജറ്റ്‌ വിഹിതത്തിന്റെ 30 ശതമാനം വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്‌ നൽകിവരികയാണ്‌. ഇതിന്റെ ഫലമായി മുൻ ഗവൺമെന്റ്‌ ഒടുവിൽ അവതരിപ്പിച്ച ബജറ്റിൽ 692 കോടി രൂപ ഈ ഇനത്തിൽ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റിൽ ഇത്‌ വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി.

Also read: വേട്ടയാടലിൽ നിന്ന് വിശുദ്ധീകരണത്തിലേക്ക്; രമേശൻ പാലേരിയുടെ മരണവാർത്തയിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ച് പോസ്റ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്നതാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായി നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന്‌ എൽ ഡി എഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News