യുഡിഎഫ് സർക്കാരിൻ്റെ തദ്ദേശഫണ്ട് വെട്ടിക്കുറയ്ക്കൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.എൽഡിഎഫിൻ്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആണ് സെക്രട്ടറിയറ്റ് മാർച്ച് ആരംഭിക്കുക.
തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികൾ ചെയ്യാൻ കഴിയുന്നില്ലന്ന പരാതിയുമായാണ് സമരത്തിന് എത്തിയത് എന്ന് പിണറായി വിജയൻ പറഞ്ഞു. വഹിക്കുന്ന സ്ഥാനത്തിന്റെ വില മറന്നുകൊണ്ടാണ് ധനമന്ത്രി പ്രസ്താവനകൾ നടത്തുന്നത്. കഴിഞ്ഞ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എൽഡിഎഫ് സർക്കാർ മാറ്റിവെച്ചു ഫണ്ട് നൽകാൻ കഴിയാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടസ്സങ്ങൾ പറഞ്ഞത് കൊണ്ടാണ്. ഇതെല്ലാം നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്യാൻ പാടില്ലാരുന്നു എന്നും സർക്കാർ ബോധപൂർവും തദ്ദേശ സ്വയം ഭരണ സഥാപനങ്ങൾക്ക് കൂച്ചു വിലങ്ങ് ഇടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ട് കൊടുത്തില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സർക്കാരിന് അറിയാത്ത കാര്യമല്ല. പുതുകിയ ബജറ്റിലെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഇതുവരെയും ഇട്ടിട്ടില്ല. ഇതെല്ലാം മനഃപൂർവം ചെയ്യുന്നത് ആണ്. കഴിഞ്ഞ സർക്കാരിന്റെ ഇടപെടൽ വഴി നികുതി വരുമാനം വർധിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഫണ്ട് എല്ലാം കയ്യിൽ ഉണ്ടായിട്ട് ആണ് ഫണ്ട് അനുവദിക്കാതെ ഇരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.പല തദ്ദേശ സ്ഥാപനങ്ങളും ബുദ്ധിമുട്ടിയാണ് പ്രവർത്തിക്കുന്നത് എന്നും ഇതൊരു സൂചന സമരം മാത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ ഡിഎഫ് സർക്കാരിൻ്റെ കാലത്ത് 17,901 കോടി യാണ് തദ്ദേശസ്ഥാ പനങ്ങൾക്ക് പ്ലാൻ ഫണ്ടായി വകയിരുത്തിയത്. യുഡിഎ ഫ് സർക്കാർ 1,534 കോടി വെട്ടിക്കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന നടപടിക്കെതിരായ പ്രക്ഷോഭത്തിൽ അണിചേരാൻ എൽഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here