ഇന്ന് ആ നാല് ചുമരുകൾക്കുള്ളിൽ അങ്ങനെയൊരു പുഞ്ചിരി വിരിയുന്നുണ്ടെങ്കിൽ അത് അതിജീവനത്തിന്റെ…കരുത്തിൻ്റെ…നാമെല്ലാം മനുഷ്യനെന്ന ബോധ്യത്തോടെ മറ്റെല്ലാം മറന്ന് തോളോടു തോൾ ചേർന്നുനിന്നതിൻ്റെ ബാക്കിപത്രമാണ്. എല്ലാം, സ്വന്തം ജീവനൊഴികെ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്തെന്നറിയതെ അവർ പകച്ചു നിൽക്കുകയായിരുന്നു… അൽപ്പം മുൻപ് വരെ ഒരുമിച്ചിരുന്നുവർ, നല്ലെ നളേക്കായി കാത്തിരുന്നവർ, ഉറ്റവർ, ഉടയവർ, സ്വപ്നങ്ങൾ എല്ലാം കൺചിമ്മും വേഗത്തിലാണ് ഉരുളെടുത്തത്….
പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് ചിലർ പൊട്ടിക്കരഞ്ഞപ്പോൾ മറ്റു ചിലർ തങ്ങളുടെ ഉറ്റവർക്കായുള്ള കാത്തിരിപ്പിലായിരുന്നു, കിട്ടിയതെല്ലാം വാരിയെടുത്ത് ചിലർ അങ്ങേക്കര പറ്റിയപ്പോൾ ഒരു ജീവിതം മുഴുവൻ കൺമുന്നിൽ മണ്ണിലൂഴ്ന്നതിൻ്റെ വിറയലിലായിരുന്നു മറ്റ് ചിലർ. പുഞ്ചിരിമട്ടം അക്ഷരാത്ഥത്തിൽ സങ്കടമട്ടമകുന്ന നിമിഷമായിരുന്നു അത്.
എന്നാൽ സങ്കടം തളംകെട്ടിനിന്ന അവിടെയിന്ന് പുതിയൊരു ലോകം പിറന്നിരിക്കുകയാണ്. അത് ഏവരുടേയും കണ്ണീരൊപ്പിയ ഏവരേയും അത്രമേൽ ചേർത്തുപിടിച്ച ഇടതിൻ്റെ സ്നേഹക്കരുത്തിൻ്റെ ഫലമാണെന്ന് പറയതെ വയ്യ. ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടുവെന്ന് വാവിട്ടു കരഞ്ഞവർ ഇന്ന് ഞങ്ങൾക്കെല്ലാം ആയെന്ന് പറയുന്നുണ്ടെങ്കിൽ അവരൊന്ന് മനസ്സറിഞ്ഞ് ചിരിയ്ക്കുന്നുണ്ടെങ്കിൽ അതിന് കാരണം കേരളത്തെ കരുതലോടെ കാത്ത എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്, അത് മാത്രമാണ്.
ലോകമാതൃകയായി കല്പറ്റയിൽ ആ അതിജീവന നഗരം തലയുയർത്തി പ്രതീക്ഷകൾ പിന്നെയും ഉണ്ടായിരുന്നു ഒരുപാട്. ജീവിതത്തിന്റെ പാതി തിരിച്ചു പിടിച്ചെങ്കിലും ഇനിയുമുണ്ട് ഏറെ ദൂരമെന്ന ഒരു ചിന്തയുടെ വഴിയായിരുന്നു അത്. എന്നാൽ പൊടുന്നനെയാണ് ആ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി ആ സംഘമെത്തിയത്.
പുഞ്ചിരിമറ്റത് വിടർന്നുതുടങ്ങിയ പുഞ്ചിരികളെ വീണ്ടും സങ്കടമറ്റത്തേക്ക് തിരികെ അയക്കുകയാണ് വിസ്മയം കാട്ടി തരാമെന്ന് പറഞ്ഞ വി ഡി സതീശൻ സർക്കാർ. ഭരണമാറ്റം തുടങ്ങിയതുമുതൽ ആരംഭിച്ചതാണ് അവരുടെ കഷ്ടകാലം. ടൗൺഷിപ്പിന്റെ പൂർണതയെ പോലും തുരങ്കം വെക്കുന്ന നിലപ്പാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നിർമാണ ചുമതലയുള്ള കിഫ്‌ബി ഉദ്യോഗസ്ഥരെ പിൻവലിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ സ്ഥലം മാറ്റി. പുതിയ നിയമനത്തിന് ദീർഘനാൾ കാത്തിരിക്കേണ്ടി വന്നതും ടൗൺഷിപ്പിന്റെ തുടർ വികസനത്തിന് തിരിച്ചടിയായി.
ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാനെന്ന പേരിൽ ഫണ്ട് പിരിച്ച് പറ്റിച്ച കോൺഗ്രസിന്റെ അതേ പാതയിൽ തന്നെയാണ് യുഡിഎഫ് സർക്കാരും മുന്നോട്ട് പോകുന്നതെന്നത് കുറച്ചു നാൾ കൊണ്ട് തന്നെ തെളിഞ്ഞതാണ്. എല്ലാം തകർന്ന് നിസഹായരായി നിന്ന മനുഷ്യരെ ചേർത്തുപിടിച്ച് അവരുടെ മുഖത്ത് പ്രതീക്ഷയുടെ പുതുസ്വപനങ്ങൾ നിറഞ്ഞ പുഞ്ചിരി വിടർത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. അതിൽ വിരിഞ്ഞ ഈ പുഞ്ചിരികളാണ് കേരളത്തിന്റെ സ്നേഹവാത്സ്യല്യത്തിന്റെ പ്രതീകങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here