എല്ലാം പഠിച്ചുപറയുമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന മുഖ്യമന്ത്രി ഏതു നിയമമാണ് മാറ്റുന്നതെന്ന് പി. രാജീവ്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രഖ്യാപനത്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മത്സ്യത്തൊഴിലാളികൾ കടലിൽ പോയി കഴിഞ്ഞാൽ അവരെ കാണാതായാൽ പിന്നെ അവർക്ക് നഷ്ടപരിഹാരം കൊടുക്കണമെങ്കിൽ ഏഴു വർഷം കാത്തിരിക്കണം എന്നുള്ള ഒരു നിയമമുണ്ട്. ഏഴു വർഷം കഴിഞ്ഞാലേ അവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ പറ്റുയുള്ളൂ. അതൊക്കെ ഈ സർക്കാർ മാറ്റും, ഒരു സംശയവും വേണ്ട…’കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ആധികാരികമായി നടത്തിയ പ്രഖ്യാപനമായിരുന്നു.
എന്നാൽ ഒരാളെ കാണാതായാൽ എത്ര വർഷം കഴിഞ്ഞാണ് മരിച്ചതായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കുന്ന ഭാരതീയ സാക്ഷ്യ അധിനിയമമുണ്ട്. ബി എസ്എ സെഷൻ 111 വായിച്ചാൽ വ്യക്തമാകുമാകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇത് കേന്ദ്ര നിയമമാണെന്ന് മാത്രമല്ല പ്രസിഡന്റിന്റെ അംഗീകാരവും വേണം. അതിനാൽ തന്നെ ഒരു സംസ്ഥാനവും ഭേദഗതി കൊണ്ടുവന്നിട്ടില്ല. എന്നാൽ, ബിജെപി കൂടെയുള്ളത് കൊണ്ട് കേന്ദ്രനിയമം ഭേഭഗതിചെയ്യാമെന്ന കാര്യത്തിൽ വിഡി സതീശന് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read; എൽഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയല്ല സ്പീക്കറുടെ ചുമതല: കെ എൻ ബാലഗോപൽ
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇപ്പോൾ മത്സ്യത്തൊഴിലാളികൾ കടലിൽ പോയി കഴിഞ്ഞാൽ അവരെ കാണാതായാൽ പിന്നെ അവർക്ക് നഷ്ടപരിഹാരം കൊടുക്കണമെങ്കിൽ ഏഴു വർഷം കാത്തിരിക്കണം എന്നുള്ള ഒരു നിയമമുണ്ട്. ഏഴു വർഷം കഴിഞ്ഞാലേ അവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ പറ്റുയുള്ളൂ. അതൊക്കെ ഈ സർക്കാർ മാറ്റും, ഒരു സംശയവും വേണ്ട…’കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ വിഡി സതീശൻ ആധികാരികമായി നടത്തിയ പ്രഖ്യാപനമാണ്. അദ്ദേഹത്തിന്റെ ഊന്നലിനനുസരിച്ച് അനുയായികൾ ആവേശത്തോടെ കയ്യടിക്കുകയും ചെയ്തു. എല്ലാം പഠിച്ചുപറയുമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന മുഖ്യമന്ത്രി ഏതു നിയമമാണോ മാറ്റുന്നത്1
ഒരാളെ കാണാതായാൽ എത്ര വർഷം കഴിഞ്ഞാണ് മരിച്ചതായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കുന്നത് തെളിവ് നിയമമാണ്.(evidence Act) . ഇപ്പോഴത് ഭാരതീയ സാക്ഷ്യ അധിനിയമം, ആണ്. ബി എസ്എ സെഷൻ 111 വായിച്ചാൽ വ്യക്തമാകും.
- Burden of proving that person is alive who has not been heard of for seven years.
When the question is whether a man is alive or dead, and it is proved that he has not been heard of for seven years by those who would naturally have heard of him if he had been alive, the burden of proving that he is alive is shifted to the person who affirms it. ഇത് കേന്ദ്ര നിയമമാണ്. അത് ഭേദഗതി ചെയ്യേണ്ടത് പാർലമെണ്ടാണ്. എന്നാൽ evidence കൺകറന്റ് ലിസ്റ്റിലാണ്. വേണമെങ്കിൽ സംസ്ഥാനനിയമസഭക്ക് നിയമം ഉണ്ടാക്കാം. പക്ഷേ പ്രസിഡണ്ടിന്റെ അംഗീകാരം വേണം. അതത്ര എളുപ്പമല്ലാത്തതുകൊണ്ടും മറ്റു പല പ്രത്യാഘാതങ്ങളും ഉണ്ടാകാൻ ഇടയുള്ളതുകൊണ്ടും ഒരു സംസ്ഥാനവും ഭേദഗതി കൊണ്ടുവന്നിട്ടില്ല. എന്നാൽ, ബിജെപിക്കൊപ്പമായതുകൊണ്ടാകാം കേന്ദ്രനിയമം ഭേഭഗതിചെയ്യാമെന്ന കാര്യത്തിൽ വിഡി സതിശത് ലവലേശം സംശയമില്ല!
ഒരു നിയമവും ഭേദഗതി ചെയ്യാതെ കാണാതായവർക്ക് എങ്ങനെ നഷ്ടപരിഹാരം നൽകാമെന്നറിയാൻ കഴിഞ്ഞ സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് പഠിച്ചാൽ മതിയാകും. വെല്ലുവിളികൾക്കും നുണനിർമ്മാണങ്ങൾക്കുമിടയിൽ ഇതിനൊന്നും മുഖ്യമന്ത്രിക്ക് സമയമുണ്ടാകാൻ ഇടയില്ലാത്തതുകൊണ്ട് രണ്ട് ഉത്തരവുകൾ ഇതോടൊപ്പം ചേർക്കുന്നു. എത്രകാലം ഇങ്ങനെ ‘പഠിച്ച് പറ്റിക്കാൻ മുഖ്യമന്ത്രിക്ക് ’ കഴിയും!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here