പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ. വിഭജന നടപടി പിൻവലിക്കും വരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വിജിൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ഒലവക്കോട് ഡിവിഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടിക്കെതിരെ യുഡിഎഫ് സർക്കാർ പ്രതിഷേധിക്കാൻ പോലും തയ്യാറാകുന്നില്ലെന്നത് വിചിത്രമാണെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. നാളെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ റെയിവേ സ്റ്റേഷനുകളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തുമെന്നും അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
Also Read; കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ മാത്രം; കെഎൻ ബാലഗോപൽ
പ്രതിഷേധത്തെ അടിച്ചമർത്താൻ നോക്കണ്ട
നാളെ മുതൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉപരോധം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടി പിൻവലിച്ചിക്കും വരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് പാലക്കാട് ജില്ലയിലെ ഒലവക്കോട് ഡിവിഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തുരങ്കം വെക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ യുഡിഎഫ് സർക്കാർ ഒന്ന് പ്രതിഷേധിക്കാൻ പോലും തയ്യാറാകുന്നില്ല എന്നത് വിചിത്രമാണ്. കർണാടകയ്ക്ക് വേണ്ടി കേരളത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ കൂട്ടുനിൽക്കുകയാണോ എന്ന് തോന്നിപ്പോവുകയാണ്. സംസ്ഥാന സർക്കാർ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം. പാലക്കാട് ഡിവിഷൻ വീണ്ടെടുക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഡിവൈഎഫ്ഐയുടെ പിന്തുണയുണ്ടാകും.
നാളെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ റെയിവേ സ്റ്റേഷനുകളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here