നാട് പ്രളയ ദുരിതത്തിൽ, പൂഞ്ഞാർ എംഎൽഎ വിദേശ പര്യടനത്തിൽ; അഡ്വ. സെബാസ്റ്റ്യൻ എംജെക്കെതിരെ വ്യാപക വിമർശനം

Poonjar MLA Abroad Amid Flood Crisis

ആർത്തിരമ്പിയെത്തിയ മഴയിൽ നാടും നാട്ടുകാരും ദുരിതത്തിലാക്കിയപ്പോൾ അവരെ തിരിഞ്ഞുനോക്കാതെ എംഎൽഎ. നാട് പ്രളയ ദുരിതത്തിൽ ഉഴറുമ്പോൾ പൂഞ്ഞാർ എംഎൽഎ വിദേശ പര്യടനത്തിലാണ്. പൂഞ്ഞാർ മണ്ഡലം എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എംജെക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്.

പ്രളയം ഏറ്റവുമധികം ബാധിച്ചത് പൂഞ്ഞാർ മണ്ഡലത്തിലെ ഇരാറ്റുപേട്ടയെയാണ്. ഈരാറ്റുപേട്ടയിൽ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. കോടികളുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായത്.

ALSO READ: മന്ത്രിയുടെ വാക്ക് പാഴ്‍വാക്കായി; മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള തിരച്ചിൽ ആരംഭിക്കാനായില്ല, തൊഴിലാളികൾ എത്തിയിട്ടും ഉദ്യോഗസ്ഥർ വന്നില്ല

എന്നാൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണേണ്ട, അവർക്ക് ആശ്വാസമാകേട്ട എംഎൽഎ വിദേശത്താണ്. വ്യാപാരികളും ജനങ്ങളും ദുരിതമനുഭവിക്കുമ്പോൾ എംഎൽഎ സ്ഥലത്തില്ല. ഈ സമയത്ത് വിദേശയാത്ര ഒഴിവാക്കാമായിരുന്നു എന്നാണ് ജനങ്ങളും പറയുന്നത്. എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എംജെക്കെതിരെ സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലും എംഎൽഎ യാതൊരു അറിയിപ്പും നൽകിയിട്ടില്ല.

Poonjar MLA Adv. Sebastian MJ faces criticism for being abroad while heavy rain and flooding affect Erattupetta and other parts of the constituency.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News