ഗതാഗതക്കുരുക്കിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ്, അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു. ഇന്നു മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Also Read; മഴ കനക്കുന്നു; ഇന്ന് ഏഴും, നാളെ എട്ടും ജില്ലകളിൽ യെല്ലോ അലേർട്ട്
English Summery; Traffic police have imposed strict restrictions on Thamarassery Churam following heavy traffic congestion. Parking anywhere along the ghat road and gathering on the road will not be permitted.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here