കനത്ത മഴയിൽ മണ്ണിടിച്ചിൽ; കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഗതാഗത തടസം

kozhikode

കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്.

ഗണപതിപ്ലാക്കൽ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉരുൾപൊട്ടലിൽ സംസ്ഥാനത്ത് നാലുപേർക്ക് ജീവൻ നഷ്ടമായി.

Also Read: പത്തനംതിട്ടയിലെ മിന്നൽ പ്രളയം; ‘വലിയ നാശനഷ്ടങ്ങൾ ഉണ്ടായി, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കും’: കെഎസ്ഇബി

ഇടുക്കിയിലും കോട്ടയത്തുമാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. രണ്ട് ജില്ലകളിലുമായി നാലുപേർ മരിച്ചു. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധുവായ പ്രഭാകരൻ നായർ (72) മരിച്ചു.

കോട്ടയത്ത് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലാണ് വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോസഫിൻ ജോണിയും മാതാവ് റജീനയും മരിച്ചത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News