കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി നഴ്സ് മരിച്ചു

ആലപ്പുഴ മാവേലിക്കര കൊട്ടർകാവ് സ്വദേശിനിയും കുവൈത്ത് ചെസ്റ്റ് ഡിസീസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ ദീപ ആനി തോമസ് ആണ് മരിച്ചത്. അസുഖബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) ഫഹാഹീൽ സെൻട്രൽ യൂണിറ്റ് അംഗമായിരുന്നു ഇവർ.

Also Read; തെരുവുനായ ആക്രമണം; കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് കടിയേറ്റു

ഭർത്താവ് കല കുവൈത്ത് ഫഹാഹീൽ സെൻട്രൽ യൂണിറ്റ് അംഗമായ ലിജു ലൂയിസാണ്. മക്കളായ സൈറ, ഐറിൻ, അമയ എന്നിവർ കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.

English Summery; Deepa Annie Thomas, a staff nurse at the Kuwait Chest Disease Hospital and a native of Mavelikara Kottarkavu, Alappuzha, tragically passed away in Kuwait while undergoing treatment for an illness. A member of the Kala Kuwait Fahaheel Central Unit, she is survived by her husband, Liju Louis, and their three children, with arrangements underway to repatriate her remains to Kerala for final funeral rites.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News