ഇരുപതിനായിരം പേർക്ക് ​ഗോൾഡൻ അവസരം; ഇൻഡി​ഗോയിൽ ഫ്രീയായി യാത്ര ചെയ്യാം, പുതിയ ഓഫർ ഇങ്ങനെ

indigo

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡി​ഗോ യാത്രക്കാർക്ക് 20,000 സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇൻഡി​ഗോ ഇന്ന് പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് അകത്ത് സഞ്ചരിക്കുന്നവർക്കാണ് ഇൻഡി​ഗോ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഡിഗോ ഫ്രീ എന്ന് വിളിക്കപ്പെടുന്ന ‘ഹാപ്പി ഇൻഡിഗോ ഡേ’ ക്യാമ്പെയിനിന്റെ ഭാഗമായി, ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 6 നും ഇടയിൽ നടത്തിയ ആഭ്യന്തര ബുക്കിംഗുകളിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് അവസരം. ഇതിലൂടെ അടച്ച നിരക്ക്, ഒരു പിഎൻആറിന് 10,000 രൂപ വരെ എയർലൈൻ റീഫണ്ട് ചെയ്യുമെന്നാണ് വിവരം. ഇൻഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എഐ വെർച്വൽ അസിസ്റ്റന്റ്, 6എസ്കായ് എന്നിവയുൾപ്പെടെയുള്ള നേരിട്ടുള്ള ചാനലുകൾ വഴി നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകൂ.

also read: വൈദ്യുതി ബില്ല് കുറയ്ക്കാം; ഒപ്പം സുരക്ഷയും, എന്താണ് സ്മാർട്ട് മീറ്ററുകൾ?

2006 ഓഗസ്റ്റ് 4 നാണ് ഇൻഡി​ഗോ രാജ്യത്ത് സർവീസുകൾ ആദ്യമായി ആരംഭിക്കുന്നത്. ദില്ലിക്കും ഇംഫാലിനും ഇടയിൽ ഗുവാഹത്തി വഴിയായിരുന്നു ഇൻഡി​ഗോയുടെ ആദ്യ വിമാന സർവീസ്. ഏകദേശം 2,200 പ്രതിദിന വിമാന സർവീസുകൾ നടത്തുകയും ലോകമെമ്പാടുമുള്ള 140 ലധികം സ്ഥലങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന വലിയ കമ്പനികളുടെ കൂട്ടത്തിലാണ് ഇൻഡി​ഗോ ഇപ്പോഴുള്ളത്. തുടക്കം മുതൽ ഏകദേശം 900 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകിയിട്ടുണ്ടെന്നാണ് ഇൻഡിഗോ അറിയിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ 123 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഇൻഡി​ഗോയുടെ സേവനം ലഭിച്ചിട്ടുള്ളത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News