കേരളത്തേയും ദക്ഷിണേന്ത്യയേയും അവഹേളുക്കുന്ന ബി ജെ പി എംപി സുഷ്മിത ദേബിൻ്റെ പരാമർശത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ന് പാർലമെന്റിലായിരുന്നു അദ്ദേഹത്തിണൻ്റെ പ്രതികരണം.
ഞാൻ അഭിമാനമുള്ള ഇന്ത്യക്കാരനാണ്, സൗത്ത് ഇന്ത്യക്കാരനാണ്, മലയാളി ആണ് അതിൽ എനിക്ക് അഭിമാനമുണ്ടെന്നും മലയാളിയുടെ പാരമ്പര്യം, ഭാഷ എല്ലാത്തിലും എനിക്ക് അഭിമാനം ഉണ്ടെെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഭരണഘടന തന്നെ വൈവിധ്യത്തിൽ ഊന്നിയതാണ്. വൈവിധ്യം ആണ് രാജ്യത്തിൻ്റെ ഐക്യമെന്നും അദ്ദേഹം പറഞ്ഞു. യു പി ഐ ഇടപാടുകൾക്ക് അധികനിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ഡോ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്‌മിതാ ദേബിന്റെ അധിക്ഷേപ പരാമർശം.
Also read: റാഗിങ്ങിനെ തുടർന്ന് ജൂനിയർ ഡോക്ടർ ജീവനൊടുക്കി; സൂറത്തിൽ നാല് പേർക്കെതിരെ കേസ്
ബ്രിട്ടാസിന് പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരുന്നായിരുന്നു ബി ജെ പി എം പി യുടെ അധിക്ഷേപം. വിഷയം പാർലമെൻ്റിൽ ഡോ ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ചതോടെ ഭരണപക്ഷം ബഹളം വെക്കാൻ തുടങ്ങി. വിഷയത്തി? ഭരണപക്ഷ എം പി മാർ സഭയിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here