നീറ്റ് ക്രമക്കേട്: പ്രധാനമന്ത്രിയുടെ വാക്ക് തുടക്കത്തിലേ പാഴായി, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് തന്നെ മാറ്റിവെച്ചു

Fast-Track Court's First Hearing Deferred

നീറ്റ് പരീക്ഷാ ക്രമക്കേടിലെ കേസന്വേഷണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാക്ക് പാഴായി. നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് തന്നെ മാറ്റിവെച്ചു. കേസുകൾ വേഗത്തിൽ തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ചത്.

ALSO READ: സമരക്കാർക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച പൊലീസ് ടി ജി മോഹൻദാസിനെതിരെ ഇതുവരെ കേസെടുത്തില്ല; ആർഎസ്എസിനെ പ്രീണിപ്പിക്കാൻ പൊലീസിനെ സർക്കാർ നോക്കുകുത്തിയാക്കുന്നു: പിണറായി വിജയൻ

ഏറെ പ്രതിഷേധങ്ങൾക്കും സിജെപിയുടെ രാജ്യവ്യാപക സമരത്തിനുമൊടുവിൽ ആയിരുന്നു നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കാനായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത്. സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കേണ്ടി വന്നത്. നീറ്റുമായി ബന്ധപ്പെട്ട കേസുകൾക്ക് വേണ്ടി ദില്ലി റൗസ് അവന്യു കോടതിയിലാണ് ഫാസ്റ്റ് ട്രാക് കോടതി സജ്ജീകരിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിലെ 13 പ്രതികളിൽ ഉൾപ്പെട്ട 2 പ്രതികളുടെ ജാമ്യാപേക്ഷയായിരുന്നു ഇന്ന് കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റി വെക്കുകയായിരുന്നു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് 3ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News