കേരളത്തിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അല്ല കേരളത്തിൽ പവർ കട്ടാണ്. വൈദ്യുതി പ്രതിസന്ധി വൈദ്യുതി നിയന്ത്രണം എന്നീ വാക്കുകളല്ല പവർ കട്ട് എന്ന് തന്നെയാണ് ഉപയോഗിക്കേണ്ടുന്നത്. കേരളത്തിൽ പവർകട്ടുട്ടുണ്ടാകുന്നതെന്ത് കൊണ്ട്? പ്രതിസന്ധിക്ക് പിന്നിലെ കാരണമെന്ത്? യുഡിഎഫ് സർക്കാർ കള്ളം പറയുന്നത് എന്ത്കൊണ്ട്?
കൃത്യമായി പരിശോധിക്കാം കേരളത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് പവർ കട്ട് ഉണ്ടാകുന്നത്. അതായത് യു ഡി എഫ് സർക്കാർ ഭരണത്തിലേറിയ നാൾ തൊട്ട്. ഇതിന് കാരണമായി വൈദ്യുത മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രി വി ഡി സതീശനും പറയുന്നത് കഴിഞ്ഞ സർക്കാരിണാെന്നാണ്.
എന്താണ് എൽ ഡി എഫ് സർക്കാരിന് മുകളിൽ അവർ ചാരുന്ന പഴി
ഉമ്മൻ ചാണ്ടിസർക്കാരിൻ്റെ കാലത്തെ വൈദ്യുതി കരാർ ഇടതുപക്ഷം സർക്കാർ റദ്ദാക്കയിതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമത്രേ.
എന്നാൽ ഇതോണോ വസ്തുത? 2014 – 15 കാലത്ത് യൂണിറ്റിന് 4.29 രൂപ പരമാവധി നൽകി 25 വർഷത്തേക്ക് 500 വാട്ടിൻ്റെ കരാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കുന്നു. ആദ്യഘട്ടം മുതൽ തന്നെ കരാറിൽ അപാകതളുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങാതെയായിരുന്നു അന്ന് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് കരാറിൽ ഒപ്പ് വെച്ചത്. കൂടാതെ ടെൻഡർ നടപടികൾ കേന്ദ്രനിയമങ്ങൾ ലംഘിക്കുന്നതുമായിരുന്നു.
പിന്നീട് 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും എ ജി യും സംസ്ഥാന ഊർജ വകുപ്പും ചേർന്ന് കരാറിൻ്റെ അപാകതകൾ എൽ ഡി എഫ് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും കരാർ റദ്ദാക്കിയാൽ ഉണ്ടയേക്കവുന്ന പ്രതിസന്ധി മുന്നിൽ കണ്ട് എൽ ഡി എഫ് സർക്കർ നടപടികളുമായി മുന്നോട്ട് പോയി. ഏഴ് വർഷക്കാലം എൽ ഡി എഫ് സർക്കാർ ഈ കരാറുമായി മുന്നോട്ട് പോയി. 2016 ലാണ് കരാർ പ്രകാരം വൈദ്യുതി ലഭിച്ചു തുടങ്ങിയത്. എന്നാൽ അന്ന് വൈദ്യുതി റെഗുലേറ്ററി ബോർഡ് കരാറിന് അംഗീകാരം നൽകിയില്ല. പിന്നീട് എൽ ഡി എഫ് സർക്കാർ താത്കാലിക അനുമതികൾ തേടിയാണ് മുന്നോട്ട് പോയത്.
എപ്പോഴാണ് വൈദ്യുത കരാർ റദ്ദാക്കിയത്?
2022 ലാണ് വൈദ്യുതി കരാർ റദ്ദ് ചെയ്യുന്നത്. അതും റഗുലേറ്ററി ബോർഡിൻ്റെ ഉൾപ്പെടെ ഇടപെടലിലാണ് റദ്ദ് ചെയ്യപ്പെടുന്നത്. അപ്പോഴും 2026 വരെ കേരളത്തിൽ പവർ കട്ട് ഉണ്ടായിരുന്നില്ല. വൈദ്യുതിയുടെ ഡിമാൻഡ് 2016ൽ ഏകദേശം 3000 മെഗവാൾട്ടായിരുന്നു. 2026 ആകുമ്പോഴേക്കും അത് 6000 മെഗാവാൾട്ടായി ഉയർന്നു. എന്നിട്ടും പവർകട്ട് കേരളത്തിൽ ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യം എൽനിനോ പ്രതിഭാസമാണ്. എൽനിനോ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് മാത്രം ഉണ്ടായതണോ?
അല്ല 2023- 24 വർഷം എൽനിനോ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്നു. വേനൽ ചൂട് കഴിഞ്ഞ വർഷങ്ങളിലെല്ലം അതികഠിനമായിരുന്നു. എന്നിട്ടും എന്താണ് കേരളത്തിൽ പവർകട്ടിനുള്ള കാരണം? യു ഡി എഫ് സർക്കാർ മറുപടി പറഞ്ഞേ തീരു…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here