ഒരാശുപത്രി അടച്ചുപൂട്ടുന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേട്ടുകേൾവിയില്ലാത്തത്: എം രാജഗോപാലൻ

കാസർ​ഗോഡ് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയത് ആരോഗ്യ കേരളത്തിന് അപമാനകരവും അതീവ ഗുരുതരവുമായ സംഭവമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പറഞ്ഞു. അനിശ്ചിതകാലത്തേക്ക് ഒരാശുപത്രി അടച്ചുപൂട്ടുന്നു എന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ്. മാപ്പർഹിക്കാത്ത കാര്യമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. ഡോക്ടർമാരില്ലെന്ന് പറഞ്ഞ് ഒരാശുപത്രിയുടെ സേവനംതന്നെ ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണ്. മലയോരത്തെ അനേകം സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയ്ക്കാണ് ആരോഗ്യവകുപ്പ് പൂട്ടിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read; ആർഎസ്എസ് പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം ജി സർവ്വകലാശാല വൈസ് ചാൻസലർ

ആരോഗ്യസ്ഥാപനങ്ങളെ ലോകത്തോളം ഉയർത്തിയ കാലമാണ് യുഡിഎഫ് അധികാരമേറ്റതുമുതൽ കടപുഴക്കുന്നത്. ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും ഡോക്ടർമാരുടെ സേവനവും മരുന്നു വിതരണവും ഒപി സംവിധാനവും രാത്രികാല ചികിത്സയുമെല്ലാം അവതാളത്തിലാക്കി. പകർച്ചവ്യാധികളും പ്രകൃതിക്ഷോഭവുമുൾപ്പെടെയുള്ള ദുരിതങ്ങളിലൂടെ നാട് കടന്നുപോകുമ്പോഴാണിത്. അടിയന്തര സാഹചര്യത്തിൽ അലംഭാവം പുലർത്തുന്ന സർക്കാർ നയം ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എം രാജഗോപാലൻ കൂട്ടിചേർത്തു.

കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News