പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിൽ ഇന്നും ലോക്സഭയിൽ ചർച്ച; അമിത് ഷാ പാർലമെന്റിൽ എത്തിയേക്കും

loksabha

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിന്മേൽ ഇന്നും ലോക്സഭയിൽ ചർച്ച തുടരും.. ഇന്നലെ രണ്ടുമണിക്ക് ലോകസഭയിൽ ആരംഭിച്ച ചർച്ച രാത്രി 11 മണിയോടുകൂടിയാണ് അവസാനിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടന്ന ആത്മഹത്യകൾ, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ദില്ലി പോലീസിന്റെ ഭാഗത്തുണ്ടായ അതിക്രമങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടി വലിയ വിമർശനമാണ് പ്രതിപക്ഷം ചർച്ചയിൽ ഉന്നയിച്ചത്.

ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ധർമ്മേന്ദ്ര പ്രധാനു പകരം വിദ്യാഭ്യാസ മന്ത്രിയായി ചുമതല നൽകിയ പ്രഹ്ലാദ് ജോഷിക്കെതിരെയും പ്രതിപക്ഷം കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിൽ കിസ് ബാനു കേസിലെ പ്രതികൾക്ക് അനുകൂലമായ നിലപാടെടുത്ത വ്യക്തിയാണ് പ്രഹ്ലാദ് ജോഷിയെന്നാണ് പ്രതിപക്ഷ ആരോപണം.. അതോടൊപ്പം വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിലും, എ കെ 47 ഉപയോഗിച്ചതിലും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

Also Read: തൃക്കാക്കരയിൽ വീണ്ടും ആക്രമണം; സ്കൂട്ടർ യാത്രക്കാരനെ മർദ്ദിച്ചത് നാലംഗ സംഘം

കഴിഞ്ഞദിവസം ചർച്ച നടക്കുമ്പോൾ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും. ലോക്സഭ നടപടി ക്രമങ്ങളിൽ ജനന മരണ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഭേദഗതി നിയമം അമിത് ഷ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ അമിത് ഷാ സഭയിലെത്തുമ്പോൾ വിദ്യാർഥികൾക്കെതിരായിട്ടുള്ള പോലീസ് അതിക്രമത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയർന്നുവന്നേക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News