രാജേഷിൻ്റെ മൃതദേ​ഹത്തോട് അനാദരവ്: സർക്കാർ പ്രതിക്കൂട്ടിൽ; മുഖം രക്ഷിക്കാൻ എഡിഎമ്മിന് അന്വേഷണ ചുമതല

മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ പ്രതിക്കൂട്ടിലായി സർക്കാർ. മുഖം രക്ഷിക്കുന്നതിനായി അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തി. ഫ്രീസറില്ലാതെ മൃതദേഹം കൊണ്ടുപോയ വീഴ്ചയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദ്ദേശം നൽകി.

രണ്ട് ദിവസത്തിന് ശേഷം പുഴയിൽ നിന്ന് കണ്ടെത്തിയ രാജേഷിൻ്റെ മൃതദേഹം കണ്ണൂരിൽ നിന്ന് കൊണ്ടുപോയത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണ്. ഫ്രീസർ വേണമെന്ന് ബന്ധുക്കൾ വി കുഞ്ഞികൃഷ്ണൻ എം എൽ യോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടെങ്കിലും ഫ്രീസർ അനുവദിക്കാൻ നടപടിയുണ്ടായില്ല. തൃശൂർ എത്തുമ്പോഴേക്കും അഴുകി ദുർഗന്ധം വമിച്ച മൃതദേഹം പിന്നീടാണ് ഫ്രീസറുള്ള ആംബുലൻസിലേക്ക് മാറ്റിയത്.

Also read: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കില്ലെന്ന ഉത്തരവ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം: എം വി ​ഗോവിന്ദൻ മാസ്റ്റ‍ർ

രക്ഷാപ്രവർത്തൻ്റെ മൃതദേഹത്തോടുള്ള അനാദരവ് വിവാദമായതോടെയാണ് സർക്കാർ മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്. വീഴ്ച അന്വേഷിക്കുന്നതിനായി എ ഡി എമ്മിനെ ചുമതലപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിൻ്റെ ഭാഗമായി എ ഡി എം പയ്യന്നൂർ തഹസിൽദരോട് വിശദീകരണം തേടി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News