കുംഭമേള വൈറൽ പെൺകുട്ടിക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടൽ. പെൺകുട്ടിയ്ക്ക് പ്രത്യേക സംരക്ഷണം നല്കാൻ ആണ് ഇടക്കാല ഉത്തരവിൽ ഹൈക്കോടതിയുടെ നിർദ്ദേശം. കോടതിയെ അറിയിക്കാതെ പെൺകുട്ടിയെ ആർക്കും കൈമാറരുത് എന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഏതാനും മാസങ്ങൾ മുൻപാണ് പെണ്‍കുട്ടിയുടെ വിവാഹം കേരളത്തില്‍ വച്ച് നടന്നത്. പിന്നാലെ പ്രായപൂര്‍ത്തിയാകാതെയാണ് വിവാഹം നടന്നതെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കുംഭമേളയിൽ കച്ചവടം നടത്താൻ എത്തിയ യുവതിയുടെ ചിത്രങ്ങൾ മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Also Read: പത്തനംതിട്ടയിൽ ഹൃദ്രോഗിയായ യുവാവിന് നേരെ പൊലീസ് മർദനം
മധ്യപ്രദേശ് പൊലീസിന് ഉള്‍പ്പടെ കൈമാറുന്നത് വിലക്കി ആണ് ഹൈക്കോടതിയുടെ ഈ നീക്കം. പെൺകുട്ടി ആവശ്യപ്പെട്ടാൽ ഉടൻ പൊലീസ് സംരക്ഷണം നല്‍കണം എന്നും അടിയന്തിര സാഹചര്യത്തില്‍ പൊലീസിനെ ബന്ധപ്പെടണം എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ആശങ്കയിൽ കഴമ്പുണ്ടെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന കൊലയ്ക്ക് വിധേയയാക്കുമെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചിരുന്നു.
to be updated …
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here