റൈഡർ ധോണി; ചെന്നൈയിലെ റേസിംഗ് ട്രാക്കിൽ ബൈക്ക് പറപ്പിച്ച് തല

dhoni

സമൂഹ മാധ്യമങ്ങളിൽ വൈറലായി എം എസ് ധോണിയുടെ ബൈക്ക് ഓടിക്കൽ.ചെന്നൈ നഗരത്തിലുള്ള മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ താരം അതിവേഗം ബൈക്ക് പായിക്കുന്ന രംഗങ്ങളാണ് വൈറൽ ആയിരിക്കുന്നത്. റിപോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർകിങ്സിന്റെ കളിക്കാരനുമായ ധോണി ഒരു പരസ്യ ചിത്രീകരണവുമായ് ബന്ധപ്പെട്ടാണ് റേസിംഗ് സർക്യൂട്ടിൽ എത്തിയത്.

തുടർന്ന് എല്ലാ വിധ സുരക്ഷാ മുൻകരുതലുകളും എടുത്ത് ബൈക്ക് പായിക്കാൻ തുടങ്ങിയ താരം അനവധി ലാപ്പുകൾ ആണ് ഓടിച്ചു തീർത്തത്. റേസിംഗ് ട്രാക്കിൽ ഉള്ള വളവുകൾ അടക്കമുള്ള കടമ്പകൾ അനായാസേന ഓടിച്ചു കടന്ന ധോണിയുടെ ഡ്രൈവിംഗ് മികവ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക് പദവി ഒഴിഞ്ഞ ധോണിക്ക് കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ പോലും പങ്കെടുക്കാൻ ആയില്ല. ഇതോടെ താരം അടുത്ത സീസണിൽ കളിക്കില്ലെന്നും അതിനു മുൻപായി തന്നെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നു കഴിഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News