‘മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണം’ : എസ് സതീഷ്

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരാണ്. പ്രതികൾ വി ഡി സതീശന്റെ വീട്ടിൽ നിത്യ സന്ദർശകരാണെന്നും എസ് സതീഷ് പറഞ്ഞു.

ഇവർ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണം. യൂത്ത് കോൺഗ്രസിന്റെ ലഹരി വിരുദ്ധ പതാക വാഹകരാണോ ലഹരി മാഫിയയുടെ തലവന്മാർ എന്നത് അന്വേഷിക്കണം. ലഹരി മാഫിയ സംഘങ്ങളെ സംരക്ഷിക്കാതെ സർക്കാർ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എസ് സതീഷ് പറഞ്ഞു.

also read; മുഖ്യമന്ത്രിയുടെ ചങ്ങാത്തം ലഹരിക്കടത്തുകാരുമായി; കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായ കോൺഗ്രസുകാർ വി ഡി സതീശന്റെ അടുപ്പക്കാർ

കാസർഗോഡ് പിടിയിലായ ലഹരിക്കടത്ത് സംഘത്തിലെ പ്രതികളുമായി മുഖ്യമന്ത്രി വി ഡി സതീശനുള്ള അടുത്ത ബന്ധം വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിടിയിലായ ഹുസൈൻ വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണ്. ഹുസൈന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വി ഡി സതീശനൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുണ്ട്.

കേസിലെ മറ്റ് പ്രതികളായ അബ്ദുൾ സലാമും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രിയുടെ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. സലാമിൻ്റെ വീട്ടിൽ വി ഡി സതിശൻ എത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതി മുഹമ്മദ് ഹുസൈന്റെ പെരുമ്പാവൂരിലെ വീട്ടിലും വിഡി സതീശൻ എത്തിയിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News