മുഖ്യമന്ത്രിയുടെ ചങ്ങാത്തം ലഹരിക്കടത്തുകാരുമായി; കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായ കോൺഗ്രസുകാർ വി ഡി സതീശന്റെ അടുപ്പക്കാർ

V D Satheesan Associates MDMA Case

കാസർഗോഡ് പിടിയിലായ ലഹരിക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ അടുപ്പക്കാരെന്ന് തെളിയുന്നു. പ്രതികളുമായി മുഖ്യമന്ത്രി വി ഡി സതീശനുള്ള അടുത്ത ബന്ധം വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിടിയിലായ ഹുസൈൻ വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണ്. ഹുസൈന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വി ഡി സതീശനൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുണ്ട്.

ALSO READ: മത്സ്യത്തൊഴിലാളികളെ കണ്ടെത്താത്തതിൽ കുടുംബത്തിന്റെ പ്രതിഷേധം സ്വാഭാവികമെന്ന വിചിത്ര ന്യായവുമായി മുഖ്യമന്ത്രി

കേസിലെ മറ്റ് പ്രതികളായ അബ്ദുൾ സലാമും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രിയുടെ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. സലാമിൻ്റെ വീട്ടിൽ വി ഡി സതിശൻ എത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതി മുഹമ്മദ് ഹുസൈന്റെ പെരുമ്പാവൂരിലെ വീട്ടിലും സതീശൻ എത്തിയിരുന്നു.

ഇന്നലെയാണ് 130 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ സലാമും മുഹമ്മദ് ഹുസൈനും പിടിയിലായത്. പ്രതികൾ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം നിയമസഭാ മന്ദിരത്തിലും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രതികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കാണാം.

Congress workers arrested with 130 grams of MDMA in Kasaragod have triggered a political controversy after social media posts showing their association with CM VD Satheesan.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News