ജന്തർ മന്തറിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. വിദ്യാർഥികൾക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് കേസെടുത്തിട്ടുള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയിരിക്കുന്നത്.
സമാധാനപരമായ പ്രതിഷേധങ്ങളെ ക്രിമിനൽ കേസുകളിലൂടെ നേരിടുന്നത് കേരളത്തിന്റെ പുരോഗമന മൂല്യങ്ങൾക്കും കോൺഗ്രസിന്റെ ആശയങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ സമരം ചെയ്തതിനാണ് കേരളത്തിൽ കേസെടുത്തത്. ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു.
Also read: പുനർജനി തട്ടിപ്പുക്കേസ്; വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഡിവൈഎഫ്ഐ, പറവൂരിൽ പ്രതിഷേധ പ്രകടനം
Mahatma Gandhi’s great-grandson Tushar Gandhi has urged the Kerala government to withdraw police cases filed against students who protested in support of the Jantar Mantar agitation, calling peaceful protest a constitutional right.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here