അത് ശരി അവർ ഇവരായിരുന്നല്ലേ !എംഡിഎംഎ പ്രതികളുമായി മുഖ്യമന്ത്രിക്കുള്ള ബന്ധത്തെ പരിഹസിച്ച് വസീഫ്

ലഹരിക്കേസിലെ പ്രതിയെ തന്റെ സോഷ്യൽ മീഡിയ പേജിൻ്റെ കോർഡിനേറ്ററാക്കി സ്വന്തം തണലിൽ സംരക്ഷണമൊരുക്കുന്ന മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.

അത് ശരി, കേരളത്തിലെ കോൺഗ്രസിനെതിരെയോ, വി.ഡി.സതീശനെയിരെയോ വിമര്‍ശ്ശനമുന്നയിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാലറക്കുന്ന തെറിയും, സൈബര്‍ ബുള്ളിയിംഗും നടത്തുന്ന ടീമിന്റെ തലവന്മാര്‍ ഇവരായിരുന്നു അല്ലേ? എന്ന് വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചു

also read; ‘മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണം’ : എസ് സതീഷ്

കേരളത്തിലെ കോൺഗ്രസിനെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ വിമർശനമുന്നയിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിംഗും അധിക്ഷേപങ്ങളും നടത്തുന്നത് ഇത്തരം കുറ്റവാളികളാണോയെന്നും വസീഫ് ചോദിക്കുന്നു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരെ പോലും സൈബർ ആക്രമണം നടത്താൻ നേതൃത്വം നൽകിയത് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഇവരാണെന്നും വസീഫ് കുറ്റപ്പെടുത്തി.

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാൻ ഇത്തരം ആളുകളെയാണോ ഇത്രയും കാലം സംരക്ഷിച്ചതെന്ന് ചോദ്യമുന്നയിച്ച വസീഫ്, ലഹരി കച്ചവടത്തിനായി ഉന്നത സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകുമോ എന്നും ചോദിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വസീഫ് ആവശ്യപ്പെടുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News