പുനർജനി കേസിൽ, വിജിലൻസും കോടതിയും തനിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ അവകാശ വാദം വസ്തുതാ വിരുദ്ധം. ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചതുൾപ്പടെ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയ വിജിലൻസ്, സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞവർഷം റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം പരാതിയിൽ കഴമ്പില്ലെന്നോ തെളിവുകൾ വ്യാജമാണെന്നോ കോടതിയും പറഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വിദേശത്തുനിന്ന് പണം പിരിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നിയമസഭാ അംഗമായിരിക്കെ നടത്തിയ വിദേശ സന്ദർശനത്തിന് നിയമസഭാ സെക്രട്ടറിയറ്റിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടുമില്ല.
ലണ്ടനിലെ ബർമിംഹാമിൽ പ്രസംഗിച്ചുകൊണ്ട് ഓരോരുത്തരിൽ നിന്നും 500 പൗണ്ട് വീതം പിരിച്ചതായി സതീശൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, പരാതിക്കാരന് പിന്നീട് ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹർജി തീർപ്പാക്കുകയാണ് കോടതി ചെയ്തത്, അല്ലാതെ സതീശനെ കുറ്റവിമുക്തനാക്കി ഹർജി തള്ളുകയല്ല ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here