അന്ന് കടമെടുപ്പിനെ വിമർശിച്ചു; ഇന്ന് കൂടുതൽ തുക കടമെടുക്കാൻ വി ഡി സതീശൻ

vdv satheesan

ഓണക്കാല ചെലവിനായി സംസ്ഥാന സർക്കാർ 1800 കോടി രൂപ കടമെടുക്കുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇതിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് 19000 കോടി കൂടി കടം എടുക്കാൻ സമ്മതിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കടമെടുപ്പിനെ വിമർശിച്ച സതീശനാണ് ഇപ്പോൾ കൂടുതൽ തുക കടമെടുക്കാൻ ഒരുങ്ങുന്നത്.

യു ഡി എഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തിൻ്റെ കടം കുറച്ച് ട്രഷറിയിൽ പണം നിക്ഷേപിക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ വാഗ്ദാനം. ഇപ്പോൾ സംസ്ഥാന ജി ഡി പിയുടെ 3 ശതമാനം തുക സംസ്ഥാന സർക്കാരിനു കടമായി എടുക്കാം. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന്റെ ആരോപണം. അന്ന് സതീശൻ നുണയാണ് പ്രചരിപ്പിച്ചതെന്ന് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ ആരോപിച്ചു.

Also read: പിഎം ശ്രീ; ബിജെപിക്കും ആർഎസ്എസിനും വേണ്ടി യുഡിഎഫ് സർക്കാർ ഒത്താശ ചെയ്യുന്നു: ഡോ‌. ടി. എം തോമസ് ഐസക്

കടമെടുപ്പിനു പുറമെ മറ്റു സംവിധാനങ്ങളിലൂടെയും വേറെ കെ എഫ് സിയിലൂടെ കെ എസ് ആർ ടി സിയുടെ പേരിൽ 300 കോടി കടമെടുക്കുന്നുണ്ട്. ഓണക്കാല ചെലവിന് ഇനിയും പണം വേണ്ടിവരുമെന്നതിനാൽ വീണ്ടും കടമെടുക്കാനാണ് സാധ്യത.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News