സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങൾക്കെതിരെയാണ് ദമാസ്കസിലെ കോടതി വധശിക്ഷ വിധിച്ചത്. 2000 മുതൽ 2024 വരെ സിറിയയുടെ ഭരണാധികാരിയായിരുന്നു ബഷാർ അൽ-അസദ്. പിതാവ് ഹഫീസ് അൽ അസദിന്റെ മരണശേഷമാണ് അദ്ദേഹം അധികാരത്തിൽ വന്നത്. അസദിന്റെ സഹോദരൻ മഹർ അൽ-അസദ്, മാതൃ സഹോദരൻ അതീഫ് നജീബ് എന്നിവർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ബഷാർ അൽ അസദിന്റെ ഭരണം അവസാനിച്ചത് 2024 ഡിസംബറിലാണ്. അസദിന്റെ സർക്കാരിനെ തകർത്ത് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്തു. തുടർന്ന് അധികാരികൾ അസദിനെതിരെ നിയമക്കുരുക്ക് ശക്തമാക്കിയിരുന്നു.
2011ൽ ഡെറായിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ സുരക്ഷാ സേന അടിച്ചമർത്തിയതിനെ തുടർന്നാണ് സിറിയൻ ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here