ദില്ലിയിൽ നടക്കുന്ന യുവജന – വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സമാധാനപരമായി തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഓരോ ചെറുപ്പക്കാരനെയും തൻ ബഹുമാനിക്കുന്നു എന്നും വിദ്യാര്‍ഥികളുടെ ഭാവി മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച ഗില്‍, അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും പോസ്റ്റിൽ പറയുന്നു.
സിനിമ, കായികം തുടങ്ങിയ വിവിധ മേഖലയിൽ നിന്നുള്ളവർ ദില്ലിയിലെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരും പിന്തുണയുമായി എത്തിയിരുന്നു. മാത്രമല്ല, ആസിഫ് അലി, ടൊവിനോ തോമസ്, നസ്ലെൻ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിഖില വിമല്‍, ജോജു ജോര്‍ജ്, ഗൗരി കിഷന്‍, പ്രിയ വാര്യര്‍, ശാന്തി ബി, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ, വിസ്മയ മോഹന്‍ലാല്‍, ചന്തു സലിംകുമാര്‍, ഹാഷിര്‍, സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണന്‍ എന്നിവർ തെരുവിൽ പൊരുതുന്ന വിദ്യാർഥികൾക്ക് ഇതിനോടകം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.
ALSO READ: അർജന്റീനിയൻ ജഴ്സി ഊരി ഒട്ടമെൻഡി
അതേസമയം കഴിഞ്ഞ 26 ദിവസമായി ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്തിരുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്ക് സമരം അവസാനിപ്പിച്ചിരിക്കുകയാണ്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here