സിനിമയ്ക്കുള്ളിലെ സിനിമാ ചിത്രീകരണം പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള കഥ ആയിരുന്നു. അത്തരത്തിൽ ആളുകളെ ഒരുപാടി ചിരിപ്പിച്ച ഒന്നായിരുന്നു ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനായി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണൻ’. ഈ സിനിമ കണ്ട ആരും മറക്കാത്ത മറ്റൊരു കഥയുണ്ട്, ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകൾ. നോവലിലെ തയ്യൽക്കാരനും സുമതിയും മരംവെട്ടുകാരനായ അച്ഛനുമെല്ലാം ഇന്നും നമ്മൾ ഓർത്തിരിക്കുന്നുണ്ട്.
ഇപ്പോഴിതാ, ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി എഐ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അംബുജാക്ഷൻ തന്റെ സങ്കൽപ്പത്തിൽ കണ്ടതിനേക്കാൾ കിടിലമായിട്ടാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. അത് മാത്രമല്ല, എഐ കഥാപാത്രങ്ങളെ കാസ്റ്റു ചെയ്തിരിക്കുന്നത് ആണ് അതിലും മികച്ചത്.
ALSO READ: നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്
നായകനായ തയ്യൽക്കാരനായി എത്തിയത് നടൻ അജു വർഗീസാണ്. കാമുകിയായ സുമതിയുടെ വേഷത്തിലോ ഹോളിവുഡ് താരം സെൻഡയയും. സുമതിയുടെ വിറകുവെട്ടുകാരനായ അച്ഛനായി സാക്ഷാൽ ബരാക് ഒബാമയെയാണ് കാസ്റ്റു ചെയ്തിരിക്കുന്നത്. സുമതിയെ കെട്ടാനെത്തുന്ന ഗൾഫുകാരനായി ധ്യാൻ ശ്രീനിവാസന്റെ ഒരു സർപ്രൈസ് കാമിയോയും ഇവിടെ കാണാൻ കഴിയും.
‘ihafix’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വീഡിയോയ്ക്കു പിന്നിൽ. വീഡിയോ വൈറലായതോടെ, അജു വർഗീസ് തന്നെ പോസ്റ്റിൽ കമന്റുമായെത്തിയിട്ടുണ്ട്. “സുമതിയോ? ഇത് സ്പൈഡമാന്റെ പെണ്ണല്ലേ”, “എന്നാലും ഒബാമ എന്തിന് വിറക് കീറി”, അവിടെ പാല് കാച്ചൽ, ഇവിടെ കല്യാണം, എൻ്റെ സ്പൈഡർമാൻ ഇത് അറിഞ്ഞാലുണ്ടല്ലോ തുടങ്ങി നിരവധി രകരമായ കമന്റുകളും ഇവിടെയെത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here