അപ്രീലിയ ടുവോനോ 457 സ്പെഷ്യൽ എഡിഷൻ എത്തി ; മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം..

Aprilia Tuono 457 Special Edition

ബൈക്ക് പ്രേമികളുടെ ഇഷ്ടവാഹനമായ അപ്രീലിയ ടുവോനോ 457-ന്റെ പുതിയ സ്പെഷ്യൽ എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തി. നിലവിലുണ്ടായിരുന്ന ടുവോനോ 457-ന് പകരമാണ് ഈ സ്പെഷ്യൽ എഡിൽൻ വന്നിട്ടുള്ളത്. ഇതോടെ ഇനി ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ഏക പതിപ്പായിരിക്കും ഇത്.

റൈഡിംഗ് കംഫർട്ടിലും സസ്പെൻഷൻ ട്യൂണിങ്ങിലും ഉൾപ്പെടെ ശ്രദ്ധേയമായ പരിഷ്കാരങ്ങളോടെയാണ് സ്പെഷ്യൽ എഡിഷൻ എത്തിയിരിക്കുന്നത്. പുതിയ Mamba Black നിറമാണ് പ്രധാന ഡിസൈൻ മാറ്റങ്ങളിലൊന്ന്. അതോടൊപ്പം Puma Grey നിറം നിലനിർത്തിയിട്ടുമുണ്ട്. പുതിയ ഗ്രാഫിക്സും ലഭ്യമാണ്. അധിക പാഡിങ്, പുതിയ പ്രൊഫൈൽ എന്നിവയിലെ മാറ്റം സീറ്റ് ഹൈറ്റ് 810 മില്ലീമീറ്ററായി ഉയർത്തിയിട്ടുണ്ട്. സസ്പെൻഷൻ ട്യൂണിങ് കൂടുതൽ സോഫ്റ്റാക്കി, മോശം റോഡുകളിലെ റൈഡിംഗ് കൂടുതൽ സുഖകരമാക്കിയിട്ടുണ്ടെന്നും ദീർഘദൂര യാത്രകളിൽ മുൻ മോഡലിനേക്കാൾ കൂടുതൽ സൗകര്യം ഉണ്ടാകുമെന്നും ഉടമകൾ അവകാശപ്പെടുന്നു.

Also Read – മിഡ്-സൈസ് എസ്‌യുവികൾക്ക് പ്രിയമേറുന്നു ; ആധുനിക ഫീച്ചർ വലിയ ആകർഷണം

457cc പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് പുതിയ പതിപ്പിലും ഉപയോഗിക്കുന്നത്. 47.6hp കരുത്തും 43.5Nm ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. റൈഡ്-ബൈ-വയർ, ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ, 5 ഇഞ്ച് TFT ഡാഷ്ബോർഡ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും പുതിയ പതിപ്പിലുണ്ട്.

ടുവോനോ 457 സ്പെഷ്യൽ എഡിഷന് 3.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News