പുനർജ്ജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ചോദിച്ചപ്പോൾ മുഖ്യമന്ത്രി അധിക്ഷേപിച്ചതായി കോൺഗ്രസ് അനുഭാവിയും വീട്ടമ്മയുമായ ഉഷാ ബേബി. സൂക്കേട് തീർന്നോയെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചതെന്നും വീട്ടമ്മ പറഞ്ഞു. പേരക്കുട്ടിയുടെ മുൻപിൽ വെച്ചാണ് തന്നെ അധിക്ഷേപിച്ചതെന്നും ഉഷാ ബേബി പറഞ്ഞു.താൻ മാധ്യമങ്ങളോട് സംസാരിച്ചത് എന്തിനാണെന്ന് ചോദിച്ചെന്നും അവർ കൈരളി ന്യൂസിനോട് വ്യക്തമാക്കി.
നീതികേട് കാണിച്ചതുകൊണ്ടാണ് ഞാൻ മാധ്യമങ്ങളോട് സംസാരിച്ചത്.ഞാൻ ഒരു കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് വി ഡി സതീശനെ വിശ്വസിച്ചത്. പുനർജനി പദ്ധതിയിൽ വീട് കിട്ടുമെന്ന് കരുതി അന്ന് ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചില്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും വി ഡി സതീശനെ കണ്ടിരുന്നു. ഞാൻ മാധ്യമങ്ങളോട് സംസാരിച്ചത് എന്തിനെന്നായിരുന്നു അന്നും ചോദിച്ചിരുന്നു. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ കണ്ടെങ്കിലും അവരെല്ലാം കൈമലർത്തിയെന്നും ഉഷ പറഞ്ഞു.
ENGLISH SUMMARY : Usha Baby, a homemaker and Congress supporter, has alleged that the Chief Minister insulted her when she sought the house promised under the Punarjani project. She claimed that the Chief Minister questioned whether her “ailment had ended” and said the remarks were made in front of her grandchild.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here