എറണാകുളം തൈക്കൂടത്ത് എം ഡി എം എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. തിരുവാലി കൊട്ടാര സ്വദേശി സിറാജുദ്ദീനെയാണ് (25) 360 ഗ്രാം എം ഡി എം എ യുമായി ഡൻസാഫ് സംഘം പിടികൂടിയത്. തൈക്കൂടത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയുടെ മറവിലാണ് പ്രതി രാസ ലഹരി കച്ചവടം നടത്തിയിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. തൈക്കൂടം കനാൽ റോഡിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി വാഹനങ്ങളുടെ സെക്കൻഡ് സെയിൽ കച്ചവടം നടത്തിയിരുന്നു.
Also read: സംഗീത പരിപാടിക്കിടെ ഉണ്ടായ തർക്കം; തമിഴ്നാട്ടിൽ അജ്ഞാത സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
അന്യസംസ്ഥാനങ്ങളിൽ നിന്നും വാഹനം വാങ്ങി കൊണ്ടുവരുന്നതിന്റെ മറവിലാണ് കേരളത്തിലേക്ക് രാസലഹരി എത്തിച്ചിരുന്നത്. പ്രതിയുടെ രാസ ലഹരി കടത്തു ശൃംഖലയെ പറ്റിയും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Police arrested 25-year-old Sirajudeen, a native of Malappuram, with 360 grams of MDMA in Thaikkudam, Ernakulam
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here