കോട്ടയം തീക്കോയി കുട്ടിക്കടത്ത് കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ

കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത്. അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട്ടിരുന്നത് മൂന്നാം പ്രതിയായ അപർണയാണ്.

തന്നെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന അസം സ്വദേശി ഗർഭിണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഗമണ്ണിന് അടുത്ത തീക്കോയ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു 22കാരി പൊലീസിൽ നൽകിയ പരാതി.

Also Read; തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

സ്വന്തം വീട്ടുകാർ ഗർഭചിദ്രത്തിന് നിർബന്ധിച്ചതിനെ നാട് വിട്ട യുവതി അമ്മയെയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങൾ സമൂഹമാധ്യമങ്ങളിൽ നോക്കിയിരുന്നു. അങ്ങനെ, തീക്കോയിൽ അർഷിവ് കെയർ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു. സ്ഥാപനം കാർത്തിക് എന്നയാളുമായി കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകിെയന്നും യുവതി വ്യക്തമാക്കി.

ജൂലൈ പകുതിയോടെ യുവതി സ്ഥാപനത്തിൽ എത്തി. എന്നാൽ ഒരാൾ കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതിനെ തുടർന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News