ആലപ്പുഴ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിയായ സ്വർണ്ണ പണയ വായ്പാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

ആലപ്പുഴ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണ്ണ പണയ വായ്പാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ടിനു തമ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുവായ മിനി ഫിലിപ്പിൻ്റെ വീട്ടിൽ നിന്നാണ് ടിനു തമ്പാനെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം കുറത്തികാട് എസ് എച്ച് ഒ ഉദയകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കായംകുളം റെയിൽവേ സ്റ്റേഷൻ സമീപമുള്ള ബന്ധു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഈ മാസം 3 മുതൽ ഒളിവിലായിരുന്നു. മറ്റ് പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള, തുടങ്ങിയ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ടിനുവിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് സ്വർണ്ണവും പണവും നഷ്‌ടപെട്ട നിരവിധി ആളുകളാണ് സ്‌റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്.

ആഗസ്ത് 3 ന് കറ്റാനം സ്വദേശിനി സുമ വിനോദ് ചെങ്ങന്നുർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിരവധി പരാതികൾ ഇതിനു ശേഷം ലഭിച്ചിരുന്നു. ചുനക്കര, കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്കിലും പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയ വായ്‌പയുടെ മറവിലാണ് കോടികളുടെ വെട്ടിപ്പ് നടന്നത്. മൂന്നുപേരും ആളുകളുമായി അടുത്തബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. മറ്റ്‌ ബാങ്കുകളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ ടേക്ക് ഓവർ ചെയ്‌ത്‌ കുറഞ്ഞപലിശയ്‌ക്ക്‌ പണയവായ്‌പ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണം കൈക്കലാക്കിയാണ് തട്ടിപ്പ്. 4 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.

Also Read; മാ‍ർ സ്ലീവാ മെഡിസിറ്റിയിൽ വിദ​ഗ്ധ ശസ്ത്രക്രിയ; എട്ടാം ക്ലാസുകാരന്റെ തുടയിൽ തുളഞ്ഞുകയറിയ സൈക്കിൾ ഹാൻഡിൽ വിജയകരമായി നീക്കം ചെയ്തു

സുമയുടെ 416 ഗ്രാം സ്വർണമാണ്‌ നഷ്‌ടപ്പെട്ടത്‌. പണയം എടുക്കാന്‍ ചെന്നപ്പോഴാണ് സ്ഥാപനത്തില്‍ സ്വർണം ഇല്ലെന്ന് മനസിലായത്. വിവരമറിഞ്ഞെത്തിയ മറ്റ്‌ പണയക്കാരും പരിശോധനയില്‍ തട്ടിപ്പിനിരയായത്‌ അറിഞ്ഞു. പണയം വച്ചപ്പോള്‍ രസീതിൽ ഒരു തുകയും സ്ഥാപനത്തിന്റെ രജിസ്‌റ്ററിൽ വലിയ തുകയും രേഖപ്പെടുത്തിയതായി കണ്ടെത്തി. സ്വർണപ്പണയ വിവരം അന്വേഷിക്കാൻ ടിനു തമ്പാന്റെ വീട്ടിലെത്തിയ സുമയെ ടിനുവിന്റെ ഭർത്താവ് സജുവും യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്‌ണനും ചേർന്ന് മർദിച്ചെന്ന് കാണിച്ച് പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News