നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എഡി സംവിധാനം ചെയ്ത ബത്‍ലഹേം കുടുംബ യൂണിറ്റ് ഓണം വിന്നറാവുന്നു. ആദ്യദിവസം മുതൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആഗോള കളക്ഷൻ 37 കോടി രൂപ കടന്നു. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നും 4.70 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ വഴി നാല് ലക്ഷത്തോളം പേരാണ് ചിത്രത്തിന് ടിക്കറ്റെടുത്തത്.
ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്ലി ആയി മമിത ബൈജുവും വേഷമിടുന്ന ചിത്രം പ്രായവ്യത്യാസമുള്ള രണ്ട് പേരുടെ കഥയാണ് പറയുന്നത്. നർമ്മത്തിൽ പൊതിഞ്ഞ കഥപറച്ചിൽ രീതിയും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും ഉൾപ്പെടുന്ന കഥാ പശ്ചാത്തലവുമാണ് ചിത്രത്തെ ആകർഷകമാക്കുന്നത്.
Also Read – ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തും; ദൃശ്യം 4 പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ
‘പ്രേമലു’ വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബത്‍ലഹേം കുടുംബ യൂണിറ്റിനുണ്ട്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് നിർമാതാക്കൾ. വിഷ്ണു വിജയ് സംഗീതവും അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here