മലയാളി സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാക്ഷയോടെ കാത്തിരുന്ന ത്രില്ലർ മൂവി ദൃശ്യം 3 2026 മെയ് 21 ന് ആണ് തിയേറ്ററുകളിൽ എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകൾ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ഇപ്പോഴിതാ സിനിമയ്ക്ക് നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
ALSO READ: യഷിൻ്റെ ‘ടോക്സിക്’ പ്രീ-റിലീസ് വേദിയിൽ അപകടം; സ്പീക്കർ സിസ്റ്റം തകർന്നുവീണ് 4 പേർക്ക് പരുക്ക്
ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് നിശയിൽ വെച്ചായിരുന്നു ആന്റണി പെരുമ്പാവൂർ സിനിമയുടെ നാലാം ഭാഗം സ്ഥിരീകരിച്ചത്. ‘ദൃശ്യത്തിന് ഉറപ്പായും നാലാം ഭാഗം ഉണ്ടാകും, ഇതെന്റെ മനസ്സിൽ നിന്ന് പറയുന്നതാണ്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ ആഗോളതലത്തിൽ വൻ വിജയമാണ് നേടിയത്. തൻ്റെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെയെത്തുന്ന ഒരു അതിഥിയും അവിടെ നടക്കുന്ന കൊലപാതകവും അത് പിന്നീട് ജോർജുകുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നതുമാണ് ദൃശ്യങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിത്രങ്ങൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, കൊറിയൻ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here