യഷ് നായകനാകുന്ന പുതിയ ചിത്രം ടോകിസികിൻ്റെ പ്രീ-റിലീസ് വേദിയിൽ സ്പീക്കർ സിസ്റ്റം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് ആരാധകർക്ക് പരുക്കേറ്റു. ഹെെദരബാദിലെ മല്ല റെഡ്ഡി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ചടങ്ങിനിടയിൽ സ്റ്റേജ് ഉപകരണങ്ങളും സ്പീക്കർ സിസ്റ്റവും തകർന്നുവീഴുകയായിരുന്നു.
ചില ആരാധകർ സ്പീക്കർ സ്റ്റാൻഡിൽ കയറിയതോടെ ഇതിന്റെ ബാലൻസ് തെറ്റുകയും താഴേക്ക് പതിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നടൻ യഷ് തന്റെ പ്രസംഗം പാതിവഴിയിൽ നിർത്തിവെക്കുകയും പരിക്കേറ്റവരെ സഹായിക്കാൻ സംഘാടകർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
Also Read: പടക്കളം സന്ദീപ് ഇനി, സൂപ്പർ ഹീറോ സന്ദീപ് ? കോസ്മിക് സാംസണിന്റെ ടീസർ പുറത്ത്
കെ വി എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 26നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാര്യ, രുഗ്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അഡ്വാൻസ് ബുക്കിംങിൽ ഇതിനോടകം തന്നെ വൻ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. ഗീതു മോഹൻദാസാണ് ചിത്രത്തിൻ്റെ സംവിധാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here