“അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്” ; തുടക്കം കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ ജൂഡ് ആന്റണിക്ക് കൊടുത്തത്

തുടക്കം സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെയും മകൾ വിസ്മയയുടെയും കൂടെ നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് ജൂഡ് അവരുടെ സ്നേഹത്തെക്കുറിച്ച് പറഞ്ഞത്.

“ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. ‘തുടക്കം’ കണ്ടതിനുശേഷം സുചി ചേച്ചി നൽകിയ മനോഹരമായ ഒരു സമ്മാനമാണിത്. ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിച്ചുവെക്കുന്ന ഒരു സ്നേഹസമ്മാനം. പ്രിയപ്പെട്ട ചേച്ചി, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒപ്പം ഈ അവിസ്മരണീയമായ ഓർമ്മയ്ക്കും നന്ദി..” – സംവിധായകൻ പറഞ്ഞു.

തുടക്കം കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ ജൂഡ് ആന്റണിക്ക് സമ്മാനിച്ച വാച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Also Read – “ചെറിയ ചായയും കടിയുമൊക്കെ ഉണ്ടാകും” ; വിസ്മയയുടെ ആക്ഷൻ ഉണ്ടാകുമെന്ന് സൂചന നൽകി മോഹൻലാൽ

ആ​ഗസ്ത് ഏഴിനാണ് വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായ തുടക്കം പ്രദർശനത്തിനെത്തുന്നത്. നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണി, മനോജ് കെ ജയൻ, കെ ബി ഗണേഷ് കുമാർ, ബോബി കുര്യൻ, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News